48കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ച കേസിലെ പ്രതിയായ 17 കാരന്‍ ആത്മഹത്യ ചെയ്തു

single-img
20 October 2019

48കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ച കേസിലെ പ്രതിയായ 17 കാരന്‍ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ ആത്മഹത്യാ ചെയ്തു. ഇന്നലെ രാത്രി തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. ഈ മാസം എട്ടിനാണ് തിരുനെല്‍വേലി ജില്ലാ പോലീസ് കുട്ടിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് ശേഷം വയറുവേദനിക്കുന്നുവെന്ന് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പക്ഷെ ആശുപത്രിയിലെത്തുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നു.മരണകാരണം വിഷം കഴിച്ചതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അതീവ സുരക്ഷയുള്ള മേഖലയായ ഒബ്സര്‍വേഷന്‍ ഹോമില്‍ എങ്ങനെ വിഷം എത്തിയെന്നത് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. തെങ്കാശിക്ക് സമീപം സമ്പവര്‍വടകരൈ സ്വദേശിനിയായ 48കാരി ആടുകളെ മേയ്ക്കാന്‍ എത്തിയ സമയത്ത് 17കാരന്‍ ആക്രമിച്ചുവെന്നാണ് കേസ്.