യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിന് തകര്‍പ്പന്‍ വിജയം

single-img
17 October 2019

യുവേഫ വനിതാ ചാന്വന്‍സ് ലീഗില്‍ ആഴ്‌സണലിന് ഉജ്ജ്വലവിജയം. സ്ലാവിയാ പ്രാഹറ്റെയാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ഡച്ച് താരം വിവിയെനെയുടെ കരുത്തിലാണ് ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ആഴ്‌സണ്ല്‍ വിജയക്കുതിപ്പ് നടത്തിയത്.

നാലു ഗോളുകളാണ് വിവിയെനെ മിയെദെമെ സ്വന്തമാക്കിയത്. ഇത്തവണത്തെ ചാമ്പ്‌യന്‍സ് ലീഗില്‍ വിവിയെനെയുടെ നേട്ടം ഇതോടെ ആറ് ഗോളായി. വിവിയെനെയെ കൂടാതെ ലിറ്റില്‍ ആഴ്സണലിനായി ഗോള്‍ നേടി. രണ്ടാം പാദ മത്സരം അടുത്ത ആഴ്ച ലണ്ടണില്‍ നടക്കും.