പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ നിര്‍ത്തുക, തൊഴിലുറപ്പ് വേതനം കൂട്ടുക, പ്രാര്‍ഥിക്കുക; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയുടെ ഉപദേശം

single-img
15 October 2019

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഉപദേശവുമായി നൊബേല്‍ ജേതാവ്‌ അഭിജിത് ബാനാര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ നിര്‍ത്തുക എന്നതാണ് ആദ്യത്തെ നിര്‍ദേശം. തൊഴിലുറപ്പ് വേതനം ഉയര്‍ത്താനും ആവശ്യപ്പെടു ന്നുണ്ട്. പ്രാര്‍ഥിക്കുക എന്നതാണ് ഏറ്റവും അവസാനം നല്‍കിയ നിര്‍ദേശം. കൂടുതല്‍ സമയത്തേക്ക് കൂടുതല്‍ പ്രാര്‍ഥിക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞയാഴ്ച അമേരിക്കയിലെ ബ്രൗന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന് പ്രഭാഷണത്തിലാണ് അഭിജിത് ബാനര്‍ജി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. സാന്ബത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന രഘു റാം രാജന്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രതികരിക്കുകയായിരുന്നു അഭിജിത്. കഴിഞ്ഞ ദിവസമാണ് അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്.