ബാഴ്സലോണ വിടാന്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തലുമായി മെസ്സി

single-img
10 October 2019

ഒരിക്കൽ താൻ ബാഴ്സലോണ ക്ലബ്ബ് വിടാന്‍ ആലോച്ചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സൂപ്പര്‍ താരം ലിയോണല്‍ മെസ്സി.പ്രശസ്ത റേഡിയോ സ്റ്റേഷനായ RAC1 ന് നല്‍കിയ അഭിമുഖത്തിലാണ് ഒരിക്കല്‍ ബാഴ്സ വിടുന്നതിനെക്കുറിച്ച് ആലോചിച്ചതായി മെസ്സി വെളിപ്പെടുത്തിയത്. 2013ൽ നികുതി വെട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സ്പാനിഷ് കോടതി 2016ല്‍ മെസ്സിയെയും പിതാവ് ജോര്‍ജിനെയും 21 മാസത്തെ തടവുശിക്ഷക്ക് വിധിച്ചിരുന്നു.

കേസിൽ സ്പെയിനിലെ നിയമമനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കുറവ് തടവുശിക്ഷക്ക് പിഴ അടച്ചാല്‍ ജയിലില്‍ കിടക്കുന്നത് ഒഴിവാക്കാം.ഇങ്ങിനെ പിഴയടച്ച് മെസ്സിയും പിതാവും ജയില്‍ശിക്ഷ ഒവിവാക്കുകയായിരുന്നു.തന്റെ തീരുമാനം ബാഴ്സലോണ ക്ലബ്ബ് കാരണമല്ല സ്പെയിനിനില്‍ നിന്ന് നേരിട്ട ദുരനുഭവം കാരണമാണ് താന്‍ ബാഴ്സയും സ്പെയിന്‍ തന്നെയും വിടാന്‍ ആലോചിച്ചതെന്നും മെസ്സി പറഞ്ഞു.

സ്‌പെയിൻ അധികൃതര്‍ വളരെ കാര്‍ക്കശ്യത്തോടെയാണ് എന്റെ കേസ് കൈകാര്യം ചെയ്തത്. എന്റെ മുന്നില്‍ വാതിലുകള്‍ തുറന്നുകിടക്കുകയായിരുന്നു. ആ സമയം ഏത് ക്ലബ്ബിലേക്ക് വേണമെങ്കിലും എനിക്ക് പോകാമായിരുന്നു. എന്നാൽ ആരും എന്നെ ഓഫറുമായി ഔദ്യോഗികമായി സമീപിച്ചിരുന്നില്ല. വീണ്ടും ബാഴ്സയില്‍ തുടരണമെന്നാണ് എന്റെ ആഗ്രമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.

ആ സമയം സാമ്പത്തിക പ്രസിസന്ധിയില്‍പ്പെട്ട് ഉഴലുകയായിരുന്ന സ്പെയിന്‍ നികുതിവെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു അപ്പോൾ. അതിന്റെ ആദ്യ ഇര ഞാനായതിനാല്‍ എന്റെ കേസിലെ നടപടികളെല്ലാം കര്‍ശനമായിരുന്നു. തനിക്കെതിരെ കേസെടുത്ത് ശിക്ഷിച്ചതിലൂടെ നികുതിവെട്ടിപ്പു നടത്തുന്ന മറ്റുള്ളവര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനും അധികൃതര്‍ക്കായി- മെസ്സി പറഞ്ഞു.