ഗര്‍ഭകാലത്ത് കഴിച്ചിരിക്കേണ്ട പ്രധാനപ്പെട്ട നട്ട്‌സുകള്‍ ഏതൊക്കെ ?

single-img
8 October 2019

ഭക്ഷണം ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ഗര്‍ഭിണിയുടെ ഭക്ഷണത്തില്‍ നട്ട്‌സുകളും ഉള്‍പ്പെടുത്തിയിരി ക്കണം. ഗര്‍ഭകാലത്ത് ഏതൊക്കെ നട്ട്‌സ് കഴിക്കണമെന്നതിനെ കുറിച്ച് പലര്‍ക്കും ധാരണയില്ല. ഗര്‍ഭകാലത്ത് കഴിച്ചിരിക്കേണ്ട മൂന്നുതരം നട്‌സുകള്‍ ഇവയാണ്..

പിസ്ത…

​ഗർഭകാലത്ത്  നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. പ്രോട്ടീന്റെ കലവറയാണ് പിസ്ത.​ഗർഭിണികൾ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ​ഗർഭകാലത്ത് പ്രമേ​ഹം വരാതിരിക്കാനും പിസ്തയിലെ ചില ഘടങ്ങകങ്ങൾ സ​ഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. പിസ്ത പാലിൽ ചേർത്ത് വേണമെങ്കിലും കുടിക്കാവുന്നതാണെന്ന് വിദ​ഗ്ധർ പറയുന്നു.

വാൾനട്ട്…

ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയ നടസുകളിലൊന്നാണ് വാൾനട്ട്. വിറ്റാമിൻ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന വാൾനട്ട് കുഞ്ഞിന്റെ ബുദ്ധിവളർച്ചയ്ക്കും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ​ഗർഭകാലത്ത് നാലോ അഞ്ചോ വാൾനട്ട് കഴിക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ബദാം…

 ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ​ബദാം കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. കുഞ്ഞിന് തൂക്കം കൂടാനും കുഞ്ഞിന്റെ ചര്‍മ്മം കൂടുതൽ ലോലമാകാനും ​ഗർഭകാലത്ത് ബദാം കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.