പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ തകര്‍ത്ത് ലിവര്‍പൂള്‍

single-img
6 October 2019

പ്രീമിയര്‍ ലീഗ് ഫുഡ്‌ബോളില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ലിവര്‍പൂളിന് വിജയം .ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലെസ്റ്ററിനെ കീഴടക്കിയാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ മല്‍സരത്തില്‍ അവസാന നിമിഷത്തിലെ പെനാല്‍റ്റി ലിവര്‍പൂളിനെ വിജയത്തിലെത്തിച്ചു.

മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ലിവര്‍പൂള്‍ ആണ്. നാല്‍പ്പതാം മിനിറ്റില്‍ സാദിയോ മാനേ ആദ്യ ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ കളി തീരാന്‍ പത്ത് മിനിറ്റ് ബാക്കി നില്‍ക്കെ ജെയിംസ് മാഡിസണ്‍ ലെസ്റ്ററിനായി ആദ്യ ഗോള്‍ നേടി. മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതി നില്‍ക്കെ തൊണ്ണൂറ്റി മൂന്നാം മിനിറ്റില്‍ ലിവര്‍പൂള്‍ പെനാല്‍റ്റിയിലൂടെ വിജയ ഗോള്‍ നേടി.