ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ചരിത്രമെഴുതി സാല്‍വ ഇദ് നാസര്‍

single-img
5 October 2019

ദോഹ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കി ബഹ്‌റൈന്റെ സല്‍വ ഈദ് നാസര്‍. വനിതകളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ ഏഷ്യക്കാരിയെന്ന റെക്കോഡാണ് സാല്‍വ സ്വന്തമാക്കിയത്.

48.14 സെക്കന്‍ഡിലാണ് സല്‍വ 400 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. വനിതകളുടെ 400 മീറ്റര്‍ ചരിത്രത്തിലെ മികച്ച മൂന്നാമത്തെ സമയമാണിത്. ഏഷ്യന്‍ ഗെയിംസില്‍ സല്‍വയ്ക്കായിരുന്നു ഈയിനത്തില്‍ സ്വര്‍ണം. ബഹാമസിന്റെ ഷൗനെ മില്ലര്‍ യുയിബോയ്ക്കാണ് വെള്ളി (48.37 സെക്കന്‍ഡ്). ജമൈക്കയുടെ ഷെറിക്ക ജാക്‌സണ്‍ (49.47) വെങ്കലവും നേടി.

പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ഇന്ത്യയ്ക്കായി മത്സരിച്ച മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യന്‍താരം അവിനാഷ് സാബ്ലെക്ക് ദേശീയ റെക്കോഡ്.മികച്ച സമയം കണ്ടെത്തിയെങ്കിലും 13-ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.