മത്സര തിയതികൾ മാറി; സന്തോഷ്‌ ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങള്‍ കോഴിക്കോട്ടേക്ക് മാറ്റി

single-img
5 October 2019

മുന്‍ നിശ്ചയിച്ചതിലും നേരത്തേ തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനാല്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണമേഖലാ യോഗ്യ മല്‍സരങ്ങള്‍ കോഴിക്കോട്ടേക്ക് മാറ്റി. അടുത്തമാസം അഞ്ചു മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ കോഴിക്കാട് മല്‍സരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

പക്ഷെ ഈ മാസം 14 മുതല്‍ ടൂർണമെന്റ് ആരംഭിക്കണമെന്ന് നിര്‍ദേശം വന്നതോടെ മത്സരവേദി കൊച്ചിയിലേക്ക് മാറ്റി. ഇപ്പോള്‍ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മത്സരതീയതികൾ വീണ്ടും മാറ്റിയതോടെ സന്തോഷ് ട്രോഫി കോഴിക്കോട്ടേക്ക് തിരിച്ച് എത്തുകയായിരുന്നു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ആന്‍ഡമാന്‍ നികോബാര്‍, പോണ്ടിച്ചേരി ടീമുകളാണ് യോഗ്യത മത്സരങ്ങളില്‍ സൗത്ത് സോണിലുള്ളത്. ഈ മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കള്‍ ഫൈനല്‍ റൗണ്ടിലെത്തും.