മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുളിമുറി സാഹിത്യകാരന്‍മാരെപ്പോലെ അധപതിച്ചു പോയോ എന്ന് പരിശോധിക്കണം: കുമ്മനം

single-img
5 October 2019

സംസ്ഥാന സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കുളിമുറി സാഹിത്യകാരന്‍മാരെപ്പോലെ മന്ത്രി അധപതിച്ചു പോയോഎന്ന് പരിശോധിക്കണമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരം എംപിയാവാന്‍ വന്നശേഷം ഇപ്പോൾ ഗതികിട്ടാ പ്രേതമായി അലയുകയാണെന്ന കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായാണ് കുമ്മനം ഇങ്ങനെ പറഞ്ഞത്.

ഇതോടൊപ്പം തന്നെ, ഒരു കള്ളവാറ്റുകാരന്‍റേയും മാസപ്പടി ഡയറിയിൽ തന്‍റെ പേരില്ല എന്നും കുമ്മനം പറഞ്ഞു. കൂടെയുള്ളവന്റെയായാലും കുതുകാൽ വെട്ടിയും അധികാരത്തിൽ തുടരണമെന്ന കടകംപള്ളിയുടെ വികാരമല്ല തനിക്കെന്നും കുമ്മനം വിമ‌ർശിച്ചു. തിരുവനന്തപുരത്തുനിന്നും വി കെ പ്രശാന്തിനെ മാറ്റി ബന്ധുവിനെ മേയറാക്കാൻ കടകംപള്ളി ശ്രമിച്ചുവെന്ന് സിപിഎകാർ തന്നെ പറയുന്നുണ്ടെന്നും കുമ്മനം ആരോപിച്ചു.