ഗാന്ധിജിയുടെ 150ാം ജന്മദിനത്തില്‍ 150 തടവുകാരെ മോചിപ്പിച്ച് യോഗി സര്‍ക്കാര്‍

single-img
2 October 2019

ഇന്നത്തെ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ 150 തടവുകാരെ ജയിലുകളില്‍ നിന്നും മോചിപ്പിച്ച് യുപിയിലെ യോഗി സര്‍ക്കാര്‍. യുപിയിലുള്ള വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരെയാണ് മോചിപ്പിച്ചത്. അതേസമയംരുതര കുറ്റകൃത്യം ചെയ്തവര്‍ പട്ടികയിലില്ലെന്ന് അധിക‍ൃതര്‍ പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ ഏകദേശം 600ഓളം തടവുകാരെയാണ് ഗാന്ധി ജയന്തി ദിനത്തില്‍ ശിക്ഷാകാലാവധിക്ക് മുമ്പേ മോചിപ്പിച്ചത്. ഗാന്ധിജയന്തിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ട് മുതല്‍ 2019 ഏപ്രില്‍ ആറുവരെ 1424 തടവുകാരെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.