കശ്മീരിൽ അറസ്റ്റിലായത് 144 കുട്ടികൾ: റിപ്പോർട്ട് സുപ്രീം കോടതിയിൽ

single-img
2 October 2019

പ്രത്യേക ഭരണഘടനാപദവി നീക്കം ചെയ്തതിനു ശേഷം കശ്മീരിൽ 144 കുട്ടികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ജമ്മു കശ്മീർ ജുവനൈൽ ജസ്റ്റിസ് കമ്മറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. റിപ്പോർട്ട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കും.

പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്ത ശേഷം  ജമ്മു കശ്മീർ പൊലീസ് കുട്ടികളെ അടക്കം വ്യാപകമായി അറസ്റ്റ് ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോർട്ട് ആണ് ജുവനൈൽ ജസ്റ്റിസ് കമ്മറ്റി സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്.

ജമ്മു കശ്മീർ ഡിജിപി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിക്ക് നൽകിയ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 5 ന് നിരോധനാജ്ഞ ഏർപ്പെടുത്തിയ ശേഷം 144 കുട്ടികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.