വികെ പ്രശാന്തിനെ വട്ടിയൂർക്കാവിലേക്ക് സ്ഥാനാര്‍ത്ഥിയായി വിട്ടത് കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാൻ: കുമ്മനം രാജശേഖരൻ

single-img
1 October 2019

കഴക്കൂട്ടത്തെ ശല്യം ഒഴിവാക്കാനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേയര്‍ വികെ പ്രശാന്തിനെ വട്ടിയൂർക്കാവിലേക്ക് സ്ഥാനാര്‍ത്ഥിയായി വിട്ടതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കേരളത്തിൽ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സി പി എം കോൺഗ്രസിനാണ് വോട്ട് കച്ചവടം നടത്തിയതെന്നുംകുമ്മനം പറഞ്ഞു.

താൻ ഒരിക്കലും വട്ടിയൂര്‍ക്കാവില്‍ നിന്നും പിന്‍തിരിഞ്ഞു പോകില്ല. ഇനിയും മണ്ഡലത്തില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ നിന്നും തന്നെ വെട്ടിയെന്ന നുണ പ്രചരണമാണ് ഇരുമുന്നണികളും നടത്തുന്നത്. യുഡിഎഫും എല്‍ഡിഎഫും- ഇരു മുന്നണികളും നുണബോംബുകൾ ആണെന്ന് കുമ്മനം കുറ്റപ്പെടുത്തി.