മലങ്കര സഭാ തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

single-img
30 September 2019

ഡല്‍ഹി : മലങ്കരസഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനസര്‍ക്കാരിനും പൊലീസിനുമെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സഭയ്ക്ക് കീഴിലുള്ള പള്ളികളുടെ ഉടമസ്ഥത ഓര്‍ത്തഡോക്സ് വിഭാഗത്തിനാണെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഹര്‍ജി പരിഗണിക്കും.

ഓരോ പള്ളികളിലുമായി പ്രശ്നപരിഹാരം കാണാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്നും, സമവായത്തിലൂടെ വിധി നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. പിറവം പള്ളിത്തര്‍ക്കത്തിനിടെ യാക്കോബായ വിഭാഗം പള്ളിയ്ക്കുള്ളില്‍ കടന്ന് ഗേറ്റ് പൂട്ടി, ഓര്‍ത്തഡോക്സുകാരെ പുറത്താക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.