പാരച്യൂട്ട് തുറക്കാനായില്ല; പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ കനേഡിയന്‍ സഞ്ചാരിക്ക് ദാരുണാന്ത്യം

single-img
30 September 2019

ടാന്‍സാനിയ: കിളിമഞ്ചാരോയില്‍ പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ കനേഡിയന്‍ സഞ്ചാരിക്ക് ദാരുണാന്ത്യം. പാരച്യൂട്ട് തുറക്കാന്‍ സാധിക്കാത്തതാണ് അപകടത്തിന് കാരണം. കനേഡിയന്‍ പൗരനായ ജസ്റ്റിന്‍ കെയ്ലോ(51)യാണ് അപകടത്തില്‍ മരിച്ചതെന്ന് ടാന്‍സാനിയ നാഷണല്‍ പാര്‍ക്‌സ് അധികൃതര്‍ അറിയിച്ചു.

സമുദ്രനിരപ്പില്‍ നിന്ന് 6000 കിലോമീറ്റര്‍ ഉയരത്തിലാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പര്‍വ്വതനിര. വര്‍ഷം തോറും ഇവിടെ 500000 ത്തോളം പേര്‍ പര്‍വ്വതാരോഹണത്തിന് എത്താറുണ്ടെന്നും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഇവിടെ അപൂര്‍വ്വമാണെന്നും അധികൃതര്‍ വ്യക്തമാക്കി.