വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു • ഇ വാർത്ത | evartha
Kerala

വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇനിയുള്ള അഞ്ച് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയും ഒപ്പം ശക്തമായ ഇടിമിന്നല്‍ ഉണ്ടാവുമെന്നും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു. ഇതിനെ തുടർന്ന് നാളെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മാസം ഒന്നിന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒക്ടോബര്‍ മൂന്നിന് ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ ഇടിയും മിന്നലും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്.

മുന്നറിയിപ്പിനെ തുടർന്ന് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിൽ പെയ്യാന്‍ സാധ്യതയുള്ള മഴയെത്തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെ യാണ് ഇടിമിന്നലിനുള്ള സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു