ആ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടാകാറില്ല: ശ്രേയ ഘോഷാല്‍

single-img
28 September 2019

രാജ്യത്തിന്റെ പ്രിയ ഗായിക ലതാ മങ്കേഷ്‌കറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രശസ്ത യുവ പിന്നണി ഗായിക ശ്രേയ ഘോഷാല്‍. തന്ററെ ഫേസ്ബുക്കിലൂടെയാണ് താരം ആശംസകള്‍ പങ്കുവെച്ചിരിക്കുന്നത്. ലതാജിയാണ് തനിക്ക് ഗുരുവെന്നും ആ പാട്ടുകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ലെന്നും ശ്രേയ പറയുന്നു.

‘ഹാപ്പി ബര്‍ത്ത് ഡേയ് ലതാജി.. ഇന്ന് നിങ്ങള്‍ക്ക് 90 വയസ് ആകുകയാണ്. നിങ്ങളുടെ ആയുസിനും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ഗാനങ്ങൾ കേള്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലുണ്ടാകാറില്ല. നിങ്ങളാണ് എന്റെ ഗുരു.. എന്റെ ഏറ്റവും വലിയ പ്രചോദനം.. നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് ജനിക്കാന്‍ കഴിഞ്ഞതുതന്നെ എന്റെ വലിയ ഭാഗ്യമായി കരുതുന്നു- ശ്രേയ ഫേസ്ബുക്കില്‍ കുറിച്ചു.

Happy birthday #LataMangeshkar ji Today is your 90th birthday. I pray for your good health and happiness. Not a single…

Posted by Shreya Ghoshal on Friday, September 27, 2019