മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു

single-img
27 September 2019

പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഴാക് ഷിറാക് അന്തരിച്ചു. 86 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു .

18 വര്‍ഷം പാരീസ് നഗരത്തിന്റെ മേയറായിരുന്ന ഴാക് രണ്ട് തവണ ഫ്രഞ്ച് പ്രധാനമന്ത്രി, രണ്ട് തവണ പ്രസിഡന്റ് എന്നിങ്ങനെ ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു . 1995 മുതല്‍ 2007 വരെ ഫ്രഞ്ച് പ്രസിഡന്റും, 1974 മുതല്‍ 1976 വരെയും 1986 മുതല്‍ 1988 വരെയും ഫ്രഞ്ച് പ്രധാനമന്ത്രിയുമായി രുന്നു.

2003- ഇറാഖ് യുദ്ധക്കാലത്ത് അമേരിക്കന്‍ നിലപാടുകളോട് വിയോജിച്ച് ശ്രദ്ധേയനായി. 199ലെ ഇന്ത്യയുടെ ആണവപരീക്ഷണ ത്തെ ഴാക് പിന്തുണച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.