സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിന് മാര്‍ഗരേഖ; കേന്ദ്രത്തോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി

single-img
25 September 2019

ഡല്‍ഹി: സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി. സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിന് മാര്‍ഗരേഖ തയ്യാറാക്കാനാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. മൂന്ന് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണം.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തിഹത്യ, വിദ്വേഷ പ്രചരണം,ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കോടതി കടുത്ത ആശങ്കയറിയിച്ചു. അക്കൗണ്ടുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ സംവിധാനങ്ങള്‍ വേണമെന്നാവശ്യപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശം.

ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.അടുത്തമാസം 22 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.