കാശ്മീരില്‍ ജനാധിപത്യമില്ല; ഭരണകക്ഷിയിലെ ആളുകള്‍ ഒഴികെ മറ്റാരും സന്തുഷ്ടരല്ല: ഗുലാം നബി ആസാദ്

single-img
25 September 2019

കാശ്മീരില്‍ ഇപ്പോഴുള്ള സ്ഥിതി ദുരിതപൂര്‍ണ്ണവും നിരാശയുണ്ടാക്കുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. ഇന്ന് നടത്തിയ കാശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതില്‍ ഭരണകക്ഷിയിലെ നൂറോ ഇരുന്നൂറോ ആളുകള്‍ ഒഴികെ മറ്റാരും സന്തുഷ്ടരല്ലെന്നും ജമ്മുകാശ്മീരില്‍ ജനാധിപത്യം ഇല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ആറ് ദിവസം നീളുന്ന കാശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം. ഇതിന് മുന്‍പ് മൂന്ന് തവണയും കാശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗുലം നബി ആസാദിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. പിന്നീട് സുപ്രീംകോടതി അനുവദിച്ചതോടെയാണ് അദ്ദേഹത്തിന്റെ കാശ്മീര്‍ സന്ദര്‍ശനം സാധ്യമായത്.