സഹീര്‍ഖാന്‍ ഉറപ്പ് പറയുന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ളയാളാണ് ഈ ഇന്ത്യന്‍ യുവ താരം

single-img
24 September 2019

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ പേസ് ബോളറായ നവ്ദീപ് സൈനി വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്കായി അരങ്ങേറി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതാ, ഇപ്പോള്‍ സൈനിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സഹീര്‍ ഖാന്‍. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ് സൈനിയെന്നാണ് സഹീര്‍ അഭിപ്രായപ്പെടുന്നത്.

സഹീറിന്റെ വാക്കുകള്‍: ”വലംകൈ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ഔട്ട്‌സിങ്ങറുകള്‍ എറിയാന്‍ കഴിഞ്ഞാല്‍ സൈനി ഇന്ത്യന്‍ ടെസ്റ്റ് ടീമിന് മുതല്‍കൂട്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നു. നിലവില്‍ സൈനിക്ക് ആ കഴിവുണ്ട്. ഇനി അയാള്‍ ഫിറ്റ്‌നെസ് കൂടി ശ്രദ്ധിച്ചാല്‍ മതി. കൂടുതല്‍ മത്സരങ്ങളിലൂടെ പരിചയസമ്പത്ത് ആവുന്നതോടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൈനിക്ക് സാധിക്കും.