മരട് ഫ്ലാറ്റ് വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം • ഇ വാർത്ത | evartha
Breaking News, Kerala, Latest News

മരട് ഫ്ലാറ്റ് വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ഡല്‍ഹി: മരട് ഫ്ലാറ്റ് വിഷയത്തില്‍ കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രീം കോടതി. അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. നിയമം ലംഘിച്ച് നടത്തിയ നിര്‍മാണങ്ങളുടെ ഉത്തരവാദി ചീഫ് സെക്രട്ടറിയാണെന്ന് കോടതി പറഞ്ഞു. വെള്ളിയാഴ്ച കേസില്‍ വിശദമായ ഉത്തരവ് ഉണ്ടാകും.

സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച ഒട്ടനവധി കെട്ടിടങ്ങളുണ്ട്. ഇവയെക്കുറിച്ച് വിശദമായ അന്വേഷണം വേണം. വേണമെന്നും ആളുകളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുന്നത്. സുപ്രീംകോടതി നിരീക്ഷിച്ചു. കടുത്ത വിമര്‍ശനമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നടത്തിയത്. തങ്ങള്‍ വിഡ്ഢികളാണെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസില്‍ കേരള സര്‍ക്കാറിനായി ഹാജരായത്.

യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ആളുകളെ സംഘടിപ്പിക്കാനുള്ള ശ്രമമാണോ സര്‍ക്കാര്‍ നടത്തുന്നത്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന പ്രവൃത്തിയല്ല സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇനിയൊരു പ്രളയം വന്നാല്‍ ആദ്യം മരിക്കുക ഫ്ലാറ്റിലുള്ള 350 കുടുംബങ്ങളാകും. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലിലാണ് കോടതിയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.