പൊളി ബ്രേക്ക് ഫാസ്റ്റ്’; പുട്ട് മാത്രമല്ല നെയ്‌റോസ്റ്റും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പാലാരിവട്ടവും മരടും

single-img
22 September 2019

അഴിമതിയെക്കാൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത് പാലാരിവട്ടം പാലത്തെ സംബന്ധിച്ച് ഭക്ഷണത്തിന്റെ കാര്യമാണ്. ആദ്യം പാലവുമായി ബന്ധപ്പെടുത്തി പുറത്തുവന്നത് പുട്ടായിരുന്നു എങ്കിൽ ഇപ്പോൾ ഫ്ലാറ്റുമായി ബന്ധപ്പെട്ട് മരട് നെയ്‌റോസ്റ്റും എത്തിയിരിക്കുകയാണ് ‘പൊളിക്കാനായി പണിഞ്ഞത് പൊളി ബ്രേക്ക് ഫാസ്റ്റ്’എന്ന ക്യാപ്‌ഷനിലാണ് മരട് നെയ്‌റോസ്റ്റ് എത്തിയിരിക്കുന്നത്.

അടുത്തത് 😄🙈😄 മരട് നെയ്‌റോസ്‌റ്റ്… പൊളിക്കാനായി പണിഞ്ഞത്

Posted by Rajeev KG on Sunday, September 22, 2019

കണ്ണൂർ ജില്ലയിലെ തലശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റ് തന്നെയാണ് മരട് നെയ്‌റോസ്റ്റിന്റേയും പിന്നില്‍. റെസ്റ്റോറന്റ് പുറത്തിറക്കിയ പരസ്യ ചിത്രം സോഷ്യൽ മീഡിയയിൽ പറക്കുകയാണ്. പാലത്തിന്റെ നിർമ്മാണം പോലെ , തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍ എന്ന സവിശേഷതയുണ്ടെന്നാണ് പുട്ട് നിര്‍മ്മാതാക്കളുടെ അവകാശ വാദം.