വെളിയം ഭാര്‍ഗവന്റെ ഓര്‍മ്മകളുമായി മുല്ലക്കരയുടെ ‘സമരത്തണലില്‍’ പ്രകാശനം ചെയ്തു

single-img
19 September 2019

കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന വെളിയം ഭാര്‍ഗവനെ അനുസ്മരിച്ച് മുല്ലക്കര രത്‌നാകരന്‍ രചിച്ച സമരത്തണലില്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. സിപിഐ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.


കഴിഞ്ഞ ദിവസം കൊല്ലം സോപാനം ആഡിറ്റോറിയ ത്തിലായിരുന്നു ചടങ്ങ്. പ്രൊഫ.വെളിയം രാജന്‍,മുല്ലക്കര രത്‌നാകരന്‍, കെ.ആര്‍. ചന്ദ്രമോഹന്‍, കെ.ചിഞ്ചു റാണി, എസ്.ഹനീഫാ റാവുത്തര്‍ എന്നിവര്‍ പങ്കെടുത്തു. പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകര്‍.