ഇ സിഗരറ്റുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്

single-img
19 September 2019


ഡല്‍ഹി: ഇ സിഗരറ്റുകള്‍ രാജ്യത്ത് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇ സിഗരറ്റ് നിരോധിക്കാന്‍ തീരുമാനമെടുത്തത്.

പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരിന്നതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇ സിഗരറ്റുകള്‍ നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഇ സിഗരറ്റ് ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.