അയോധ്യകേസ്; ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി

single-img
18 September 2019

ഡല്‍ഹി: അയോധ്യകേസില്‍ ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. വാദം തുടരുന്നതിനൊപ്പം മധ്യസ്ഥ ശ്രമങ്ങളും തുടരമെന്ന് കോടതി പറഞ്ഞു. കേ​സി​ല്‍ എ​ല്ലാ ദി​വ​സ​വും വാ​ദം കേ​ള്‍​ക്കാ​നും തീ​രു​മാ​നി​ച്ചു. മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍‌ താ​ല്‍‌​പ്പ​ര്യ​പ്പെ​ടു​ന്നെ​ങ്കി​ല്‍‌, അ​ത് ചെ​യ്യാ​ന്‍‌ ക​ഴി​യു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ന​വം​ബ​ര്‍ 17 ന് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വി​ര​മി​ക്കു​ന്ന​തി​നു​ മുന്‍പ് വി​ധി​യു​ണ്ടാ​കും. അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ അ​ന്തി​മ വാ​ദം 26ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.  മ​ധ്യ​സ്ഥ​നീ​ക്കം പ​രാ​ജ​യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് കേ​സി​ല്‍ അ​ന്തി​മ വാ​ദം തു​ട​ങ്ങി​യ​ത്.