കേരളത്തിലെ പള്ളിത്തര്‍ക്ക കേസുകളില്‍ സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

single-img
17 September 2019

ഡല്‍ഹി: കേരളത്തിലെ പള്ളിത്തര്‍ക്ക കേസുകളില്‍ സുപ്രീംകോടതി റിപ്പോര്‍ട്ടു തേടി. വിവിധ കോടതികളിലായി പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ഉണ്ടെന്ന് അറിയിക്കണം. ഇതു സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനാണ് കോടതി നിര്‍ദേശം നല്‍കിയത്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പളളിത്തര്‍ക്ക കേസുകളില്‍ റിപ്പോര്‍ട്ട് തേടിയത്. കേസുകളില്‍ സുപ്രീം കോടതി വിധി മറികടന്ന് ഉത്തരവുണ്ടായാല്‍ അതിനെ ഗൗരവമായി കാണുമെന്നും മുന്നറിയിപ്പു നല്‍കി.

നേരത്തെ കണ്ടനാട് പള്ളി തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിയെയും ചീഫ് സെക്രട്ടറിയെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് കേരളത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവുകള്‍ നിരന്തരം ലംഘിക്കപ്പെടുന്നതായും കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ ത്തുടര്‍ന്നാണ് ഇപ്പോള്‍ പള്ളിത്തര്‍ക്ക കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.