ഭിന്നശേഷിയുളള കുട്ടികള്‍ക്കായി സ്‌കൂൾ തുറന്ന് മാതൃകയായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍

single-img
16 September 2019

യുഎഇയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂൾ തുറന്ന് മാതൃകയായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ അരികുവല്‍ക്കരിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്‌ക്കുള്‍ തുറന്നത്.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് പ്രവര്‍ത്തനമാരംഭിച്ച അല്‍ ഇബ്തിസാമ സ്‌കൂളില്‍ ആറു മുതല്‍ പതിനഞ്ചു വയസു വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരുടെ സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള കണ്ണൂര്‍ സ്വദേശി ജയനാരായണനാണ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍. ആദ്യ ഘട്ടത്തില്‍ ഉത്തരേന്ത്യക്കാരടക്കം 60 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കിയത്.

ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന പൊതുസമ്മേളനത്തില്‍ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സാലിം യൂസഫ് അല്‍ ഖസീര്‍, ബെന്നി ബഹനാന്‍ എംപി, എം.കെ.മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.