പിഎസ് സി പരീക്ഷകള്‍ ഇനി മലയാളത്തില്‍ നടത്തും

single-img
16 September 2019

തിരുവനന്തപുരം; പിഎസ് സി പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീറുമായി നടത്തിയ ചര്‍ച്ചയിലാണ് പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ ധാരണയായത്.ഐക്യമലയാള പ്രസ്ഥാനത്തിന്റെനേതൃത്വത്തില്‍ നിരാഹാര സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച.

പി.എസ്.യുടെ കീഴില്‍ നടത്തുന്ന മുഴുവന്‍ പരീക്ഷകളും മലയാളത്തില്‍ നടത്താന്‍ കഴിയുമെന്നാണ് ചര്‍ച്ചയില്‍ പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചത്. കൂടാതെ, പരീക്ഷ നടത്തിപ്പിനായുള്ള പ്രായോഗിക വശങ്ങള്‍ പരിശോധിക്കാനായി ഒരു സമിതി രൂപീകരിക്കാനാണ് ഇപ്പോള്‍ യോഗത്തിലെടുത്തിരിക്കുന്ന തീരുമാനം.

പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്ന ആവശ്യവുമായി ഐക്യമലയാള പ്രസ്ഥാനം ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം 19 ദി​വ​സം പിന്നിട്ടു കഴിയുമ്ബോഴാണ് ​തീ​രു​മാ​നം വ​രു​ന്നത്. ​സാം​സ്ക്കാ​രി​ക നാ​യ​ക​രും പ്ര​തി​പ​ക്ഷ​വും സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചിരുന്നു.