കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അഖിലേഷ് യാദവ്

single-img
16 September 2019

ലഖ്‌നൗ: ബിജെപിസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ‘കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായാണ് ബാധിക്കുന്നത്. എല്ലാ മേഖലയിലും ഇടിവു രേഖപ്പെടുത്തിയിട്ടും മോദി സര്‍ക്കാര്‍ 100 ദുവസം പൂര്‍ത്തിയാക്കിയത് ആഘോഷിക്കുകയാണ്’ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

യുപിയിലെ യോഗി സര്‍ക്കാരിനെയും യാ​ദ​വ് വിമര്‍ശിച്ചു. നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കു​ന്ന​തി​നോ തൊ​ഴി​ല്‍ ന​ല്‍​കു​ന്ന​തി​നോ യു​പി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു​ . സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നിരക്കും ഇ​ന്ധ​ന വി​ല​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ടെ​ന്നും യാ​ദ​വ് പ​റ​ഞ്ഞു. സംസ്ഥാനത്ത് എത്ര പേര്‍ തൊഴില്‍ രഹിതരാണെന്ന കാര്യം പോലും മുഖ്യമന്ത്രി യോഗിക്ക് അറിയില്ലെന്നും മുന്‍ യുപി മുഖ്യമന്ത്രി യായിരുന്ന അഖിലേഷ് യാദവ് പറഞ്ഞു