തകര്‍ത്ത് അഭിനയിച്ച് സുരാജും സൗബിനും; ‘വികൃതി’യുടെ ട്രെയ്‌ലറെത്തി

single-img
13 September 2019

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും മത്‌സരിച്ചഭിനയിച്ച ചിത്രമാണ് വികൃതി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.1.38 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലര്‍. സൗബിന്റെ കഥാപാത്രത്തിന്റെ വിവാഹാലോചനയും ട്രെയ്‌ലറില്‍ കടന്നുവരുന്നുണ്ട്.

എംസി ജോസഫിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് വികൃതി. അജീഷ് പി തോമസ് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം ആല്‍ബി. സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് നിര്‍മ്മാണം. ഒക്ടോബര്‍ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.