ഷോളയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

single-img
12 September 2019

ഷോളയാര്‍ ഡാമിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു. വ്യാഴായ്ച്ച ഉച്ചയോടെയാണ് ജലനിരപ്പ് 2658.90 അടിഅടിയിൽ എത്തിയത്. മുന്നറിയിപ്പിന്റെ ഭാഗമായി ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.

ഇപ്പോൾ ഡാമിൽ പൂര്‍ണ സംഭരണ ശേഷിയുടെ 92.62 ശതമാനം വെള്ളമുണ്ട്. ആകെ 2663 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. തമിഴ്‌നാട്ടിലെ ഷോളയാര്‍ പവര്‍ ഹൗസ് ഡാമില്‍നിന്ന് കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളമാണ് ഒഴുകിയെത്തുന്നത്. സാഹചര്യത്തിൽ മാറ്റം ഉണ്ടായില്ല എങ്കിൽ ജലനിരപ്പ് പൂര്‍ണ ശേഷിയില്‍ എത്തും. ഇതുമൂലമാണ്‌ അദ്യ മുന്നറിയിപ്പ് കളക്ടര്‍ നല്‍കിയിരിക്കുന്നത്. എന്നാൽ ഷോളയാറിന്റെ വൃഷ്ടി പ്രദേശത്ത് കുറഞ്ഞ അളവിലാണ് മഴ ലഭിക്കുന്നത്.