പണിയെടുക്കാന്‍ ആർടിഫിഷ്യൽ ഇന്റലിജൻസ്; സൊമാറ്റോയില്‍ ജോലി നഷ്ടമായത് 541 പേര്‍ക്ക്

single-img
8 September 2019

രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ സ്ഥാപനമായ സൊമാറ്റോ തങ്ങളുടെ തൊഴിലാളികളെ പിരിച്ചുവിടുന്നു. സൊമാറ്റോയിൽ നിന്നും 541 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് കമ്പനി അധികൃതർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇത് സ്ഥാപനത്തിലെ ജീവനക്കാരിലെ 10 ശതമാനം വരും. വിവിധ മേഖലകളായ കസ്റ്റമർ, മർച്ചന്റ്, ഡെലിവറി പാർട്ണർ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം കാരണം കമ്പനിയുടെ പ്രവർത്തനം ഈ മേഖലകളിൽ മെച്ചപ്പെട്ടതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. നിർമ്മിത ബുദ്ധി അഥവാ ആർടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ബോട്ട്സുകൾ ഉപഭോക്താക്കളുടെ അന്വേഷണങ്ങളും ആവശ്യങ്ങളും പരിഹരിക്കുന്നതിൽ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് കമ്പനി അറിയിച്ചു.

മുൻപ് ജീവനക്കാർ ചെയ്തിരുന്നവ ഓട്ടോമേഷൻ സംവിധാനം ഏറ്റെടുത്തതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്. നിലവിൽ ജോലിനഷ്ടമായ ജീവനക്കാർക്ക് ആശ്വാസമായി രണ്ടുമാസത്തെ ശമ്പളം നഷ്ടപരിഹാരമായും 2020 ജനുവരിവരെ കുടുംബ ആരോഗ്യ ഇൻഷുറൻസും ജോലികണ്ടെത്താനുള്ള സഹായവും നൽകിയിട്ടുണ്ടെന്നും സൊമാറ്റോ അധികൃതർ അറിയിച്ചു.