യുഎസ് ഓപ്പണ്‍; സെറീന വില്യംസ് ഫൈനലില്‍

single-img
6 September 2019

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് ഫൈനലില്‍ കടന്നു . സെമി ഫൈനലില്‍ ഉക്രൈന്‍ താരം എലിന സ്വിറ്റോലിനെയെയാണ് സെറീന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. സ്‌കോര്‍: 6 3, 6 1.

ഏഴാമത്തെ യുഎസ് ഓപ്പണ്‍ കിരീടമാണ് സെറീനയുടെ ലക്ഷ്യം. ഇതുവരെ ആറ് തവണ കിരീടം നേടിയ താരമാണ് സെറീന വില്യംസ്. കഴിഞ്ഞ വിംബിള്‍ഡന്‍ ഫൈനലിലെ പരാജയത്തിന് പകരം വീട്ടാനുള്ള അവസരമാണ് സെറീനയ്ക്കിത്.

യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ നൂറ് വിജയം സ്വന്തമാക്കുന്ന താരം എന്ന നേട്ടം സെറീന നേരത്തെ കൈവരിച്ചിരുന്നു. സെമിയിലെ വിജയം സെറീനയുടെ 101 ആം വിജയമാണ്. ഇതോടെ മുന്‍ അമേരിക്കന്‍ താരവും ലോക ഒന്നാം നമ്ബറുമായിരുന്ന ക്രിസ് എവേര്‍ട്ടിന്റെ നേട്ടത്തിനൊപ്പം സെറീന എത്തി.