കളിയിലെ താരമായി സഞ്ജു; ദക്ഷിണാഫിക്ക എക്കെതിരെ ഇന്ത്യ എക്ക് 36 റൺസ് വിജയം

single-img
6 September 2019

സഞ്ജു സാംസൺ നടത്തിയ മിന്നൽ പ്രകടനം ഒരുക്കിയ അടിത്തറയിൽ ദക്ഷിണാഫിക്ക എക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ എക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മഴമൂലം നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം 20 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ സഞ്ജുവിന്റെയും ധവാന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ മികച്ച സ്‌കോർ കണ്ടെത്തി. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 168 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഇന്ത്യ എയ്ക്കായി 48 പന്തില്‍ 91 റണ്‍സെടുത്ത സഞ്ജുവാണ് കളിയിലെ താരം. ടോസ് ലഭിച്ച് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പ്രശാന്ത് ചോപ്രയെ നഷ്ടമായി. പിന്നാലെ എത്തിയ സഞ്ജു തുടക്കം മുതല്‍ അടി തുടങ്ങിയതോടെ ഇന്ത്യയുടെ സ്കോര്‍ കുതിച്ചു. സഞ്ജുവികളി കണ്ട് ശിഖര്‍ ധവാനും ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

പതിനാലാമത്തെ ഓവറില്‍ ടീമിന് ശിഖര്‍ ധവാനെ(36 പന്തില്‍ 51) നഷ്ടമായശേഷവും അടി തുടര്‍ന്ന സഞ്ജു പതിനാറാം ഓവറില്‍ അര്‍ഹിക്കുന്ന സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ പുറത്തായി. മത്സരത്തില്‍ 48 പന്തില്‍ ആറ് ഫോറും ഏഴ് സിക്സറും അടക്കം 91 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.