യുഎസ് ഓപ്പണില്‍ പരിക്കേറ്റ് ജോക്കോവിച്ച് പിന്‍മാറി: റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍

single-img
2 September 2019

യു എസ് ഓപ്പൺ ടെന്നീസിലെ നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് പരുക്കേറ്റതിനെ തുടര്‍ന്ന് നാലാംവട്ട കളിയിൽ നിന്ന് പിന്മാറി. പ്രീ ക്വാർട്ടറില്‍ സ്റ്റാന്‍ വാവ്‌റിങ്കക്കെതിരായ മല്‍സരത്തിനിടെയാണ് ജോക്കൊവിച്ചിന്റെ ഇടതുതോളിന് പരിക്കേറ്റത്.

ആർതർ ആഷെ സ്റ്റേഡിയം കോർട്ടിൽ വെച്ച് നടന്ന മത്സരത്തിൽ വാവ്റിങ്ക 6-4, 7-5, 2-1 എന്ന സ്കോറിന് മുന്നിലായിരുന്നു. എന്നാൽ പരിക്കേറ്റ ജോക്കോവിച്ച് ഉടുപ്പൂരിയ നിലയിൽ കോർട്ടിന്റെ ഒരു മൂലയ്ക്കിരിക്കുകയും കോച്ച് അദ്ദേഹത്തിന്റെ തോൾ തടവിക്കൊടുക്കുകയുമായിരുന്നു. വീണ്ടും കളിക്കാനിറങ്ങിയെങ്കിലും വേദന അസഹനീയമായതിനെത്തുടർന്ന് അദ്ദേഹം പിൻവാങ്ങുകയായിരുന്നു.

മുന്‍ ചാമ്പ്യന്മാരായ റോജര്‍ ഫെഡററും സെറീന വില്യംസും ക്വാട്ടര്‍ ഫൈനലിലെത്തി. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫൈനലിലെത്തിയത്.ക്രൊയേഷ്യയുടെ പെട്ര മാട്രിച്ചിനെയാണ് സെറീന തോല്‍പ്പിച്ചത്. ചൈനയുടെ വാങ് കിയാങ് ലോക രണ്ടാം നമ്പര്‍ വനിത താരം ആഷ്‌ലി ബാര്‍ടിയെ പ്രീക്വാർട്ടറിൽ തോല്‍പ്പിച്ചു.