തമിഴകത്തെ ആവേശത്തിലാഴ്ത്തി സൂര്യയും മോഹന്‍ലാലും; കാപ്പാന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങി

single-img
2 September 2019

മോഹന്‍ലാലും സൂര്യയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് കപ്പാന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സൂര്യയുടെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്.കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംപ്രേഷണാവകാശം സണ്‍ ടിവി സ്വന്തമാക്കി യിരിക്കുകയാണ്.

സൂര്യ അഭിനയിച്ച മുപ്പത്തി ഏഴാമത് ചിത്രമാണിത്. ചിത്രത്തില്‍ ആര്യയും പ്രധാന വേഷത്തില്‍ എത്തുന്നു. സായേഷയാണ് ചിത്രത്തിലെ നായിക. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്.