‘അവൾ ജലം ആകുന്നു’ ; സ്വിമ്മിങ് പൂളിലെ ഫോട്ടോഷൂട്ടുമായി അനുമോൾ

single-img
30 August 2019

സ്വിമ്മിങ് പൂളിൽനിന്നുള്ള ഫോട്ടോ ഷൂട്ടില്‍ ബോളിവുഡ് താരങ്ങളായ കത്രീനയും മലൈക അറോറയും സിനിമാ വാർത്തകളിൽ തിളങ്ങി നിന്നിരുന്നു. ആ ഗണത്തിലേക്ക് മലയാളത്തിൽ നിന്നും പൂള്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി അനുമോൾ. നടി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ ഇന്നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

‘അവള്‍ ജലം ആകുന്നു’ എന്ന മനോഹരമായ എഴുത്തുമായാണ് ജലാശയത്തിലെ ഫോട്ടോഷൂട്ടുമായി അനുമോള്‍ എത്തുന്നത്. ഫോട്ടോയിലെ ചുറ്റുമുള്ള പ്രകൃതി ഭംഗി കണ്ടാല്‍ കൃത്രിമ സ്വിമ്മിങ് പൂളിന് പകരം പ്രകൃതിദത്തമായ ഇടം ആണ് അനു തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് തോന്നിക്കും.