അതിവേഗ പേരിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ജെസ്സിക്ക് ഹരം; ഒടുവില്‍ ലോക റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടെ ദാരുണാന്ത്യം

single-img
29 August 2019

കാറോട്ടത്തില്‍ അതിവേഗത്തിന്റെ പേരിലുള്ള ലോക റോക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടെ കാറോട്ടക്കാരി ജെസ്സി കോംബ്സിന്(36) ദാരുണാന്ത്യം.യുഎസിലെ ഒറിഗോണ്‍ ആല്‍വോര്‍ഡ് ഡെസര്‍ട്ടില്‍ നടന്ന കാറോട്ടത്തിാണ് ജെസ്സിക്ക് അപകടം പറ്റിയത്. അതിവേഗത്തിന്‍ പേരിലുള്ളറെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതില്‍ ഹരം കണ്ടെത്തിയിരുന്ന ജെസ്സി 2013ല്‍ 48 വര്‍ഷം പഴക്കമുള്ള വേഗ റെക്കോര്‍ഡ് തകര്‍ത്ത് സ്വന്തം പേരിലാക്കിയിരുന്നു.

പ്രമുഖ മത്സരമായ അമേരിക്കന്‍ ഈഗിള്‍ സൂപ്പര്‍ സോണിക് ചലഞ്ചറില്‍ അന്ന് മണിക്കൂറില്‍ 393 കിലോമീറ്റര്‍ വേഗതയിലാണ് ജെസ്സി കാറോടിച്ചത്. തുടര്‍ന്ന് 2016 സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. അപ്പോള്‍ മണിക്കൂറില്‍ 478 കിലോമീറ്റര്‍ വേഗതയിലാണ് ജെസ്സി കാറോടിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മണിക്കൂറില്‍ 512 കിലോമീറ്ററെന്ന1976ല്‍ കിറ്റി ഓ നില്‍ സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ റെക്കോട് തകര്‍ക്കാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെയാണ് ജെസ്സി കോംബ് അപകടത്തില്‍പ്പെട്ടതെന്ന് ക്രൂ അംഗങ്ങള്‍ അറിയിച്ചു.