മലപ്പുറത്ത് നിന്നും ബൈക്ക് യാത്രികന്‍റെ മൂന്നരലക്ഷം രൂപ കവർന്നയാൾ തമ്പാനൂരില്‍ പിടിയില്‍

single-img
28 August 2019

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് വെച്ച് ബൈക്ക് യാത്രികന്‍റെ മൂന്നരലക്ഷം രൂപ കവര്‍ന്നയാള്‍ തമ്പാനൂരില്‍ പിടിയിലായി. പൂന്തുറയിലെ മാണിക്കവിളാകം ആശാ മന്‍സിലില്‍ സല്‍മാന്‍ ആണ് പിടിയിലായത്. തമ്പാനൂരിലെ കെഎസ് ആര്‍ടിസി ബസ് ടെര്‍മിനലില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. കുറ്റിപ്പുറത്തുള്ള പച്ചക്കറി മൊത്തവ്യാപാരിയായ ശിഹാബുദീന്‍റെ പണമാണ് ഇയാള്‍ കവര്‍ന്നത്.

കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ശിഹാബുദീനോട് ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം സല്‍മാന്‍ ബാഗിലുണ്ടായിരുന്ന പണം അപഹരിക്കുകയായിരുന്നു. തമ്പാനൂരിലെ ബസ് ടെര്‍മിനലില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റിപ്പുറം സംഭവത്തെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയത്.