ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കൈ വരിക്കാന്‍ ദേശീയ സുരക്ഷ ശക്തമാക്കണം: അമിത് ഷാ

single-img
28 August 2019

ഡല്‍ഹി: രാജ്യത്തെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യയുടെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി ലോകത്തെ മികച്ച മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്താനാണ് മോദിജി ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യം സുരക്ഷിതമാക്കാതെ സാമ്പത്തിക പുരോഗതി സാധ്യമല്ല. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളില്‍ ബാഹ്യ സുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്തേണ്ടതുണ്ട്.

ഷാ പറഞ്ഞു

ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ 49-ആമത് സ്ഥാപകദിനാചരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

പൊലീസിലെ പരിഷ്‌കാരങ്ങളെക്കുറിച്ചും ഷാ സംസാരിച്ചു.മാറിവരുന്ന വെല്ലുവിളികളെ നേരിടാന്‍ തരത്തില്‍ പൊലീസ് സേനയെ ശക്തമാക്കാന്‍ തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പോലീസ് സേനയ്ക്ക് വിശ്വാസ്യത നല്‍കിക്കൊണ്ട് രാജ്യത്ത് ക്രമസമാധാന പാലനത്തിനായി 34,000 ത്തിലധികം ആളുകള്‍ ജീവന്‍ ബലിയര്‍പ്പിച്ചതായ് സ്മരിച്ച ഷാ സഹപ്രവര്‍ത്തകര്‍ നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പോലീസുകാരോട് അഭ്യര്‍ത്ഥിച്ചു