പ്രളയം; വയനാട്ടിലെ റോഡുകള്‍ നന്നാക്കാനും പുനര്‍നിര്‍മ്മിക്കാനും ഫണ്ട് അനുവദിക്കണം; കേന്ദ്ര മന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

single-img
27 August 2019

കേരളത്തിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനും നന്നാക്കാനുമായി കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരിക്ക് കത്തയച്ചു. കേരളത്തിലെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തന്‍റെ മണ്ഡലമായ വയനാടിനെയാണെന്ന് കത്തില്‍ സൂചിപ്പിച്ചു.

പ്രകൃതിക്ഷോഭത്തിൽ ദേശീയപാതയടക്കമുള്ള റോഡുകള്‍ തകരുകളും പിളര്‍ന്നു പോകുകയും ചെയ്തിട്ടുണ്ട്. സാഹചര്യങ്ങൾ ഇങ്ങിനെയായിരിക്കെ റോഡുകളുടെ നവീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേപോലെ തന്നെ ദുരിതബാധിത മേഖലയായ വയനാട്ടില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വഴി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവികസനമന്ത്രി നരേന്ദ്രസിംഗ് തോമറിനും രാഹുല്‍ ഗാന്ധി നേരത്തെ കത്ത് നല്‍കിയിരുന്നു.