ഭാരതാംബയായി വേഷമിട്ട് വീണ്ടും അനുശ്രീ; രാഷ്ട്രീയത്തിന്റെ പുറത്ത് ചെയ്യുന്നതല്ല എന്ന് വിശദീകരണം

single-img
24 August 2019

കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ഭാരതാംബയായി വീണ്ടും നടി അനുശ്രീ എത്തിയിരുന്നു.ഈ വേഷത്തിൽ ഘോഷയാത്രയിലും അനുശ്രീ പങ്കെടുത്തു. എന്നാൽ ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും എന്റെ നാടിന്റെ ആഘോഷത്തില്‍ ഭാഗമാവുകയാണെന്നും അനുശ്രീ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

പണ്ടും ഇപ്പോഴാണെങ്കിലും എപ്പോഴാണെങ്കിലും ശ്രീകൃഷ്ണജയന്തി എന്നൊക്കെ പറയുന്നത് ഞങ്ങള്‍ നാട്ടുകാരൊക്കെ ചേര്‍ന്ന് ആഘോഷിക്കുന്ന ഒന്നായി മാത്രമേ കണ്ടിട്ടുള്ളു. അമ്മമാർ അവരുടെ മക്കളെ മത്സരിച്ച് കൃഷ്ണനും രാധയുമൊക്കെ ആക്കുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നിട്ടുള്ളത്. ഇതിൽ ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാന്‍ പാടുള്ളൂ.

ശ്രീകൃഷ്ണജയന്തി മാത്രമല്ല, ക്രിസ്തുമസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങള്‍ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. നിങ്ങൾ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രമേ എനിക്കിതില്‍ ആവശ്യമുള്ളൂ. ഇതിൽ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. – അനുശ്രീ വ്യക്തമാക്കി