ശാരീരികാസ്വാസ്ഥ്യം; വൈക്കം വിശ്വനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
23 August 2019

സിപിഎമ്മിന്റെ മുതിർന്ന നേതാവ്‌ വൈക്കം വിശ്വന്‍ ആശുപത്രിയില്‍. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ നടന്ന സിപിഎം സംസ്‌ഥാന സമിതി യോഗത്തിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വൈക്കം വിശ്വന്‌ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു.

ഇതിനെ തുടര്‍ന്ന്‌ കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും ചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.നിലവിൽ മെഡിക്കല്‍ കോളജ്‌ ആശുപത്രി ഐസിയുവിലാണ്‌ അദ്ദേഹം. ആരോഗ്യസ്‌ഥിതി സംബന്ധിച്ച് കുഴപ്പമില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു.