ചിദംബരത്തിന്റെ വസതിയിലേക്ക് മതില്‍ ചാടിക്കടന്ന് സിബിഐ; നടക്കുന്നത് നാടകീയ രംഗങ്ങള്‍

single-img
21 August 2019

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ വീട്ടില്‍ നടക്കുന്നത് നാടകീയ രംഗങ്ങള്‍. ചിദംബരത്തെ തേടിഎത്തിയ സിബിഐ ഉദോഗസ്ഥര്‍ അദ്ദേഹത്തിന്റെ ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയുടെ മതില്‍ ചാടിക്കടന്നാണ് അകത്തേക്ക് കടന്നത്. മുന്‍വശത്തെ വീടിന്റെ ഗേറ്റ് അടച്ചിട്ടനിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗം മതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

കുറച്ചു സമയം മുന്‍പാണ് ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്ഇതിന് തൊട്ടുപിന്നാലെ സിബിഐ പാര്‍ട്ടി ആസ്ഥാനത്തെത്തിയങ്കെിലും വാര്‍ത്താസമ്മേളനം കഴിഞ്ഞ ഉടന്‍ ചിദംബരം കപില്‍ സിബലിനൊപ്പം മടങ്ങുകയായിരുന്നു. നിലവില്‍ തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു.

‘ഈ രാജ്യത്ത്ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നമ്മുടെ നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം’- അദ്ദേഹം പറഞ്ഞു. അതേസമയം, ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല.