മുഹമ്മദ് ഷമിക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതിനുള്ള തടസം നീങ്ങി

single-img
27 July 2019

ബിസിസിഐ ഇടപെട്ടതോടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതിനുള്ള തടസം നീങ്ങി. ക്രിമിനല്‍ കേസുള്ളതിനാലാണ് അമേരിക്കന്‍ എംബസി വിസ നിഷേധിച്ചത്. ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് ഷമിക്കെതിരെ ലൈംഗിക അതിക്രമത്തിനടക്കം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായാണ് ഷമി വിസയ്ക്ക് അപേക്ഷിച്ചത്. ഷമിയുടെ നേട്ടങ്ങളും കേസിന്റെ പൂര്‍ണവിവരങ്ങളും എംബസിയില്‍ സമര്‍പ്പിച്ചു. ഇതോടെയാണ് വിസ ലഭിക്കുന്നതിനുള്ള തടസം നീങ്ങിയത്. ഇന്ത്യന്‍ ടീം തിങ്കളാഴ്ച അമേരിക്കയ്ക്ക് പുറപ്പെടും.

ഫ്‌ലോറിഡയിലാണ് രണ്ട് ട്വന്റി ട്വന്റി മല്‍സരങ്ങള്‍. തുടര്‍ന്ന് ടെസ്റ്റ് ഏകദിന മല്‍സരങ്ങള്‍ക്കായി കരീബിയന്‍ ദ്വീപിലെത്തും. ഷമി ട്വന്റി ട്വന്റി ടീമിലില്ലെങ്കിലും ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കി അമേരിക്ക വഴിയാണ് ടീം ഇന്ത്യയിലേയ്ക്ക് മടങ്ങുന്നത്.