യുവരാജിനെ പുറത്താക്കിയത് അംപയറുടെ മണ്ടന്‍ തീരുമാനം: വീഡിയോ

single-img
26 July 2019

കാനഡ ഗ്ലോബല്‍ ടി20 ലീഗിലെ ആദ്യ മത്സരത്തില്‍ യുവരാജിനും സംഘത്തിനും തോല്‍വി. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ നയിച്ച വാന്‍കൂവര്‍ നൈറ്റ്‌സാണ് യുവിയുടെ ടൊറന്റോ നാഷണല്‍സിനെ തോല്പിച്ചത്. 8 വിക്കറ്റുകള്‍ക്കായിരുന്നു വാന്‍കൂവര്‍ നൈറ്റ്‌സിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നിശ്ചിത 20 ഓവറില്‍ 159/5 എന്നസ്‌കോര്‍ നേടിയപ്പോള്‍, വാന്‍കൂവര്‍ വെറും 17.2 ഓവറുകളില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു. അര്‍ധ സെഞ്ചുറികള്‍ നേടിയ ചാഡ് വിക്ക് വാള്‍ട്ടണിന്റേയും, റെസ്സി വാന്‍ഡര്‍ ഡസന്റേയും ബാറ്റിംഗാണ് ഗെയിലിനും സംഘത്തിനും തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.

അതേസമയം, മത്സരത്തില്‍ യുവിക്ക് 27 പന്തില്‍ 14 റണ്‍സ് മാത്രമാണ് നേടാനായത്. യുവി അംപയറുടെ മണ്ടന്‍ തീരുമാനത്തിലാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത് എന്നതും ആരാധകരെ നിരാശരാക്കി. റിസ്‌വാന്‍ ചീമ എറിഞ്ഞ 17ാം ഓവറില്‍ മുന്നോട്ടുകയറി നേരിടാന്‍ ശ്രമിച്ച യുവ്‌രാജ് സിംഗിന് പിഴച്ചു.

യുവി ഹിറ്റ് ചെയ്യാന്‍ പരാജയപ്പെട്ടപ്പോള്‍ വിക്കറ്റ് കീപ്പറുടെ ശരീരത്തില്‍ തട്ടി പന്ത് ബെയ്ല്‍സ് തെറിപ്പിച്ചു. യുവി ഈ സമയം ക്രീസിനുള്ളിലായിരുന്നെങ്കിലും ലെഗ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവി പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

https://www.instagram.com/p/B0W-H4Jlof6/?utm_source=ig_embed