എട്ടോളം സ്ത്രീകളുമായി വഴിവിട്ട ബന്ധം; പാക് താരത്തെ കുടുക്കി സ്‌ക്രീന്‍ഷോട്ടുകള്‍

single-img
25 July 2019

Donate to evartha to support Independent journalism

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിന് പരസ്ത്രീബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്ത്. ഇമാമിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു ട്വിറ്റര്‍ യൂസറാണ് താരം വിവിധ സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത്.

ഏഴോ എട്ടോ സ്ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും എന്‍ഡിടിവിയും അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. സംഭവം പാക് ക്രിക്കറ്റിനെ വീണ്ടും നാണക്കേടിലാക്കിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ലോകകപ്പില്‍ പാകിസ്താനുവേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമായ ഇമാം ഉള്‍ ഹഖ്, മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന ഇന്‍സമാം ഉള്‍ ഹഖിന്റെ സഹോദരീപുത്രന്‍ കൂടിയാണ്. നിരവധി പേര്‍ ഇമാം ഉള്‍ ഹഖിനെ വിമര്‍ശിച്ച് രംഗത്തെത്തി. എന്നാല്‍ ആരോപണങ്ങളോട് പാക് താരം പ്രതികരിച്ചിട്ടില്ല.