കനയ്യ കുമാര്‍ സിപിഐയിൽ ദേശീയ നേതൃത്വത്തിലേക്ക് ഉയരുന്നു • ഇ വാർത്ത | evartha
National

കനയ്യ കുമാര്‍ സിപിഐയിൽ ദേശീയ നേതൃത്വത്തിലേക്ക് ഉയരുന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഡി രാജയെ സിപിഐ ജനറല്‍ സെക്രട്ടറിയായി നിയമിക്കാനൊരുങ്ങുകയാണ്. അതോടൊപ്പം സമഗ്രമായ മാറ്റമാണ് പാര്‍ട്ടിയില്‍ സമൂലമായ നേതൃമാറ്റത്തിനാണ് തയ്യാറെടുപ്പുകള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിലെ ജെഎന്‍യുവിലെ തീപ്പൊരി നേതാവ് കനയ്യകുമാറിനെ ദേശീയ നേതൃപദവിയിലെത്തിക്കുന്നതാണ് ഇതില്‍ സുപ്രധാന നീക്കം.

കനയ്യയെ പാർട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കാനാണ് ഡല്‍ഹിയില്‍ നടക്കുന്ന യോഗങ്ങളില്‍ തീരുമാനമായത്. ഇപ്പോൾ ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കനയ്യ മത്സരിച്ചിരുന്നു. പക്ഷെ സംഘപരിവാറിന്റെ കടുത്ത വിമര്‍ശകനായ കനയ്യ മുതിര്‍ന്ന ബിജെപി നേതാവ് ഗിരിരാജ് സിംഗിനോടാണ് പരാജയപ്പെട്ടത്.