പിൻസീറ്റിൽ ഹെൽമെറ്റ് നിർബന്ധം; ഡിജിപി സര്‍ക്കുലര്‍ ഇറക്കി

single-img
18 July 2019

സംസ്ഥാനത്തെ ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നവര്‍ ഹെൽമറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും സീറ്റ് ബെൽറ്റ് ഉള്ള വാഹനങ്ങളിലെല്ലാം യാത്രക്കാര്‍ അത് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഡിജിപിയുടെ കർശന നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തിൽ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ ഇറക്കി.

സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാക്കാനും അതിനായി ജനങ്ങളിൽ ബോധവത്കരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ജില്ലാ പോലീസ് മേധാവികൾക്കും ഡിജിപി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.