തിരുവനന്തപുരത്ത് റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത 46 ഹോട്ടലുകൾ ഇവയാണ്

single-img
12 July 2019

തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍, പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. മൊത്തം 59 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇവയിൽ ചെറുതും വലുതുമായ 30-ലധികം ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു.

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതാണ് പൊതുവായ പ്രശ്നം. മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാതിരിക്കുക, നിരോധിച്ച പ്ലാസ്റ്റിക് ബാഗുകൾ സൂക്ഷിക്കുക, വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണങ്ങൾ സൂക്ഷിക്കുക, ഭക്ഷണങ്ങൾ അടച്ച് സൂക്ഷിക്കാതിരിക്കുക, തുടങ്ങിയ പ്രശ്നങ്ങളും കണ്ടെത്തി. ഇതു കൂടാതെ പല ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയ 46 ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസും നൽകി.

പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, മത്സ്യം, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ എണ്ണ, തൈര്, മയൊണൈസ് എന്നിവയാണ് പിടിച്ചെടുത്തത്. പരിശോധന ഇനിയും തുടരുമെന്ന് നഗരസഭ മേയര്‍ വി കെ പ്രശാന്ത് വ്യക്തമാക്കി.

ചെറുകിട ഹോട്ടലുകൾ മുതൽ നഗരത്തിലെ പ്രമുഖ ഭക്ഷണശാലകളായ പാളയത്തെ സംസം, എംആർഎ, സ്റ്റാച്യുവിലെ ഹോട്ടൽ പങ്കജ്, സ്റ്റാച്യു റസ്റ്റോറന്റ്, ട്രിവാൻഡ്രം ഹോട്ടൽ അട്ടക്കുളങ്ങരയിലെ ബുഹാരി തുടങ്ങി നിരവധി റെസ്റ്റോറന്റുകൾക്കാണ് നഗരസഭ നോട്ടീസ് നൽകിയിരിക്കുന്നത്.

നഗരസഭ നോട്ടീസ് നൽകിയ ഹോട്ടലുകൾ ഇവയാണ്

1. തന്നൂസ് റെസ്റ്റോറന്റ് കമലേശ്വരം
2. സീനത്ത് ഹോട്ടൽ മണക്കാട്
3. അശ്വതി ടീസ്റ്റാൾ മണക്കാട്
4. റാഹത്ത് ഹോട്ടൽ, മണക്കാട്
5. ഗീതാഞ്ജലി ടിഫിൻ സെന്റർ, മണക്കാട്
6. അൽ-സഫാ റസ്റ്റോറന്റ്, കമലേശ്വരം
7. ഹോട്ടൽ പങ്കജ്, സ്റ്റാച്യു
8. ഹോട്ടൽ സഫാരി, ഓവർബ്രിഡ്ജ്
9. ഓപ്പൺ ഹൗസ്
10. ഹോട്ടൽ ആര്യാസ്, പുളിമൂട്
11. ചിരാഗ്-ഇൻ, സെക്രട്ടറിയേറ്റ്
12. ഹോട്ടൽ ഗീത്, പുളിമൂട്
13. സ്റ്റാച്യു റസ്റ്റോറന്റ് , സ്റ്റാച്യു
14. സംസം റസ്റ്റോറന്റ്, പാളയം
15. എംആർഎ റസ്റ്റോറന്റ്, പാളയം
16. എസ്പി കാറ്റേഴ്സ്,പിആർഎസ് ഹോസ്പിറ്റൽ ക്യാന്റീൻ, കരമന
17. നെസ്റ്റ് റസ്റ്റോറന്റ്, പിആർഎസ് ,കരമന
18. ഹോട്ടൽ കൃഷ്ണദീപം, കാലടി
19. ഹോട്ടൽ സ്വാഗത്, പാളയം
20. ട്രിവാൻഡ്രം ഹോട്ടൽ, സ്റ്റാച്യു
21. മാളിക റസ്റ്റോറന്റ്
22. ഹോട്ടൽ ടൗൺ ടവർ
23. ഹോട്ടൽ കൃഷ്ണ
24. ഹോട്ടൽ വിനോദ്, റ്റി സി 25/ 1690, മാഞ്ഞാലിക്കുളം
25. ഹോട്ടൽ അനന്താസ്, മാഞ്ഞാലിക്കുളം റോഡ്
26. ഹോട്ടൽ മുരളി, ഗാന്ധാരിയമ്മൻ കോവിൽ റോഡ്,തമ്പാനൂർ‌
27. ശ്രീഗുരുവായൂരപ്പൻ ഹോട്ടൽ, ഗാന്ധാരിയമ്മൻ കോവിൽ റോഡ്
28. ഹോട്ടൽ ട്രാവൻകൂർ അരമന
29. ബിസ്മി ഹോട്ടൽ, അട്ടക്കുളങ്ങര
30. ഇഫ്താർ, അട്ടക്കുളങ്ങര
31. സീനത്ത് ഫാമിലി റസ്റ്റോറന്റ്, മണക്കാട്
32. ബിസ്മി ഫാമിലി റസ്റ്റോറന്റ്, മണക്കാട്
33. അയാസ്, അട്ടക്കുളങ്ങര
34. ഹോട്ടൽ ബുഹാരി, അട്ടക്കുളങ്ങര
35. സൺ വ്യൂ, ഈസ്റ്റ് ഫോർട്ട്
36. ഹോട്ടൽ സിറ്റിടവർ, ഓവർബ്രിഡ്ജ്
37. അരുളകം ഹോട്ടൽ, തമ്പാനൂർ
38. ന്യൂപാരഗൺ തമ്പാനൂർ
39. ഹോട്ടൽ ആര്യാസ് പാർക്ക്, തമ്പാനൂർ
40. ഇന്ത്യൻ കോഫിഹൗസ്, തമ്പാനൂർ
41. ഹോട്ടൽ ചിഞ്ചൂസ്, തമ്പാനൂർ
42. ശ്രീനാരായണ റസ്റ്റോറന്റ്, തമ്പാനൂർ
43. ഇന്ത്യൻ കോഫിഹൗസ്, കെഎസ്ആർടിസി , തമ്പാനൂർ
44. ഹോട്ടൽ അന്നപൂർണ, കിള്ളിപ്പാലം
45. ഹോട്ടൽ ഫാത്തിമ, കരമന
46. സ്നാഫ് കിച്ചൻ, കരമന